---
title: "ആമ്പല്ലൂർ മിനിലോറി ബസ്‌റ്റോപ്പിൽ ഇടിച്ചുകയറി രണ്ട്പേർക്ക് പരുക്ക് "
english_title: "Amballur minilorry rammed into bus stop, two injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/76657/Amballur minilorry rammed into bus stop, two injured"
published_at: "2022-10-26T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6358cd8cf3fcd_Picsart_22-10-26_11-26-59-880.jpg"
keywords: []
---

# ആമ്പല്ലൂർ മിനിലോറി ബസ്‌റ്റോപ്പിൽ ഇടിച്ചുകയറി രണ്ട്പേർക്ക് പരുക്ക് 

> **Lead Summary:** ആമ്പല്ലൂർ .... മിനിലോറി ബസ്‌റ്റോപ്പിൽ ഇടിച്ചുകയറി രണ്ട്പേർക്ക് പരുക്ക് ആമ്പല്ലൂർ ചാലയ്ക്കപ്പാറ ബസ്റ്റോപ്പിലേയ്ക്ക്‌ മിനിലോറി നിയന്ത്രണം വിട്ട് പാഞ്ഞ് കയറി ബസ് കാത്തുനിന്ന സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്. രാവിലെ ആറോടെയാണ് അപകടം നടന്നത്.

## Article Content

ആമ്പല്ലൂർ .... മിനിലോറി ബസ്‌റ്റോപ്പിൽ ഇടിച്ചുകയറി രണ്ട്പേർക്ക് പരുക്ക് ആമ്പല്ലൂർ ചാലയ്ക്കപ്പാറ ബസ്റ്റോപ്പിലേയ്ക്ക്‌ മിനിലോറി നിയന്ത്രണം വിട്ട് പാഞ്ഞ് കയറി ബസ് കാത്തുനിന്ന സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്. രാവിലെ ആറോടെയാണ് അപകടം നടന്നത്.

വാഴക്കുലയുമായി കോട്ടയത്തേക്കു പോകുകയായിരുന്നു മിനിലോറി. കടയുടെ മുൻ ഭാഗം തകർത്ത വാഹനം ഓട്ടോയും തകർത്താണ് നിന്നത്. ബസ്സ് കാത്തു നിന്നിരുന്ന ചാലക്കപാറ സ്വദേശികളായ കുലയറ്റിക്കര വെള്ളക്കാട്ടു തടത്തിൽ ടെൽമി (36) കുലയറ്റിക്കര ഇടമ്പാടത്ത്, ലീല (70) ഡ്രൈവർ വയനാട്, കൽപ്പറ്റ സ്വദേശി അഷറഫ് (45 ) എന്നിവർക്കാണ് പരിക്ക്.ഗുരുതര പരുക്കേറ്റ ടെൽമി എറണാകുളം ലേക് ഷോർ ആശുപത്രിയിലും ,ലീലയെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/76657/Amballur minilorry rammed into bus stop, two injured)